Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfപ്രിയദർശിനി ആർട്സ് ആൻഡ് സൊഷ്യൽ സെന്റർ നോമ്പുതുറ സംഘടിപ്പിച്ചു

പ്രിയദർശിനി ആർട്സ് ആൻഡ് സൊഷ്യൽ സെന്റർ നോമ്പുതുറ സംഘടിപ്പിച്ചു

ഷാർജ : പ്രിയദർശിനി ആർട്സ് ആൻഡ് സൊഷ്യൽ സെന്റർ ഷാർജ, ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നോമ്പുതുറ സംഘടിപ്പിച്ചു. പ്രിയദർശനി കുടുംബാംഗങ്ങളും, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം , ജനറൽ സെക്രട്ടറി ടി.വി നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡൻ്റ് മാത്യു ജോൺ, ജോയിൻ്റ് ജനറൽ സെക്രട്ടറി മനോജ് എബ്രഹാം, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഇൻകാസ് ഷാർജ ജനറൽ സെക്രട്ടറി വി. നാരായണൻ നായർ, കോർഡിനേഷൻ ജനറൽ കൺവീനർ ഷിബു ജോൺ, അസോസിയേഷനിലെ വിവിധ സംഘടനാ ഭാരവാഹികളും മറ്റു അഭ്യുദയകാക്ഷികളും പങ്കെടുത്തു.

ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ. എ. റഹീം ഉദ്ഘാടനം ചെയ്തു. സി. എ. ഷാഫി മാസ്റ്റർ (പ്രിൻസിപ്പാൾ, ഉമ്മുൽ ഖുറാ മദ്രസ ഷർജ, പ്രസിഡന്റ് എസ് കെ എസ് എസ് എഫ് ഷാർജ) റമദാൻ പ്രഭാഷണം നടത്തി. റമദാൻ വ്രതാചാരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതു ലോകത്തിനു നൽകുന്ന സന്ദേശത്തെക്കുറിച്ചും പ്രതിപാദിച്ച പ്രഭാഷണം ചടങ്ങിന് മികവേകി.
പ്രിയദർശിനി പ്രസിഡൻറ് സന്തോഷ്‌ കേട്ടത്ത് ആശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments