ജിദ്ദ : ഇത്തവണത്തെ ഹജ് സീസണിൽ രണ്ട് ദശലക്ഷം തീർഥാടകരെ സ്വീകരിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. കോവിഡ്19 ന് മുൻപുള്ള രീതിയിൽ ഈ വർഷം ഹജ് തീർഥാടകരെ സ്വാഗതം ചെയ്യുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
സമയവും പ്രയത്നവും ലാഭിക്കുന്ന തരത്തിൽ എല്ലാ തീർഥാടകർക്കും മികച്ച ആരോഗ്യ, ലോജിസ്റ്റിക് സേവനങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ നടത്തിപ്പും ഹജ്, ഉംറ സംവിധാനവുമായി ബന്ധപ്പെട്ട ഏജൻസികളുടെ സേവനങ്ങളെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു. ഉംറ വീസ കാലാവധി 30 ൽ നിന്ന് 90 ദിവസത്തേക്ക് നീട്ടിയതായും ‘നുസുക്’ പ്ലാറ്റ്ഫോം നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.