Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീൻ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം രൂക്ഷമായത്.

ഹീനമായ ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250 ലേറ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ലോകത്ത് എല്ലായിടത്തും മനുഷ്യ രക്തത്തിന് ഒരേ പവിത്രതയാണ്. തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീനികളെ പൂർണമായി സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായും ഫലപ്രദമായും ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ജെനിൻ ഫലസ്തീൻ ക്യാമ്പിലേക്ക് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് അറബ് രാജ്യങ്ങൾ നോക്കിക്കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments