Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദി അറേബ്യയില്‍ നേരിയ ഭൂചലനംറിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തി

സൗദി അറേബ്യയില്‍ നേരിയ ഭൂചലനംറിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തി

റിയാദ്​: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അൽഷന്നാൻ പ്രദേശത്തിന്‍റെ കിഴക്കുഭാഗത്ത്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ് ഭൂചലനമുണ്ടായത്.

റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു. നാഷനൽ സെസ്​മിക്​ മോണിറ്ററിങ്​ നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു. എന്നാല്‍ തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിന്‍റെ ആഘാതം അനുഭവപ്പെട്ടു. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക്​ ഏതാനും സെക്കൻഡ്​ നേരത്തേക്ക്​ ഇതിൻറെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്​തെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments