Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; നാലു മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; നാലു മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

റിയാദ് : റിയാദിലുണ്ടായ തീപിടിത്തതിൽ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് മരണം. ഇന്നു പുലർച്ചെ ഒന്നരക്കാണ് അഗ്നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികൾക്കുവേണ്ടി രംഗത്തുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments