കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് പേര് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. കൂടാതെ, വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.