Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമക്ക, മദീന ഹറമുകളുടെ പരിപാലനത്തിന് ഇനി രണ്ടു സ്ഥാപനങ്ങൾ; ജനറൽ അതോറിറ്റിയും മതകാര്യ പ്രസിഡൻസിയും

മക്ക, മദീന ഹറമുകളുടെ പരിപാലനത്തിന് ഇനി രണ്ടു സ്ഥാപനങ്ങൾ; ജനറൽ അതോറിറ്റിയും മതകാര്യ പ്രസിഡൻസിയും

ജിദ്ദ: മക്ക മസ്​ജിദുൽ ഹറാം, മദീന മസ്​ജിദുന്നബവി എന്നീ വിശുദ്ധ ഗേഹങ്ങളുടെ ​പരിപാലനത്തിന്​ ഇനി രണ്ടു സ്ഥാപനങ്ങൾ. നിലവിലെ ഇരുഹറം കാര്യാലയം ജനറൽ അതോറിറ്റിയാക്കി മാറ്റുന്നതിന്​ പുറമെയാണ്​ രാജാവി​െൻറ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ‘മതകാര്യ പ്രസിഡൻസി’ എന്ന സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്​. സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചൊവ്വാഴ്​ച ചേർന്ന മന്ത്രിസഭായോഗമാണ്​ ഈ സുപ്രധാന തീരുമാനമെടുത്തത്​.

നിലവിലെ ‘മസ്​ജിദുൽ ഹറാം-മസ്​ജിദുന്നബവി ജനറൽ പ്രസിഡൻസി’യെയാണ്​ ‘മസ്​ജിദുൽ ഹറാം-മസ്​ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി’യാക്കി മാറ്റുന്നത്​. ഇതിന്​ പുറമെയാണ്​ രാജാവി​െൻറ നിയന്ത്രണത്തിൻ കീഴിൽ ‘മസ്​ജിദുൽ ഹറാം-മസ്​ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ ഒരു സ്വതന്ത്ര സ്ഥാപനവും ആരംഭിക്കുന്നത്​. ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ട്​ അവലോകനം നടത്തിയ ശേഷമാണ് മന്ത്രിസഭായോഗം പുതിയ​ തീരുമാനം പ്രഖ്യാപിച്ചത്​.

മന്ത്രിസഭ തീരുമാനങ്ങൾ:
1. ‘മസ്​ജിദുൽ ഹറാം-മസ്​ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ സ്വതന്ത്ര സ്ഥാപനം ആരംഭിക്കും. ഇതി​െൻറ സംഘാടനവും പ്രവർത്തനവും രാജാവി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാണ്​. ഇരുഹറമുകളിലെ ഇമാമുമാരുടെയും മുഅദ്ദിന്മാരുടെയും ചുമതലകൾ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഇൗ സ്ഥാപനമായിരിക്കും. ഇരുഹറമുകളിലും വൈജ്ഞാനിക പഠനങ്ങളും ക്ലാസുകളും നടത്തുന്നതും ഈ പ്രസിഡൻസിയായിരിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com