Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖത്ത‍ർ എക്സ്പോ 2023; അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഖത്ത‍ർ എക്സ്പോ 2023; അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ദോഹ: ഖത്ത‍ർ എക്സ്പോ 2023ന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അടുത്ത മാസം മുതല്‍ പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ വേദിയില്‍ പ്രവേശനം അനുവദിക്കും. ആറ് മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍ വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്‌സപോ 2023. എക്‌സപോ വേദിയുടെ അവസാന വട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ പുരോഗമിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്ത മാസം പകുതിയോടെ വേദിയിലെ കാഴ്ചകള്‍ കാണാന്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വേദിയൊരുക്കുന്നത്.

എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിന്ന് മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരൂഭൂമി, മികച്ചപരിസ്ഥിതി എന്ന പ്രമേയത്തില്‍ നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ക്ക് പുറമെ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറും. ലോകത്തിന്റെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്‌സ്‌പോ സെന്റര്‍. അറേബ്യന്‍ രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്‍ ,തായ്, ടര്‍ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില്‍ അണിനിരക്കും.

പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. എക്‌സ്‌പോ നഗരിയിലേക്ക് അടുത്ത മാസം മുതല്‍ പ്രത്യേക ബസ് സര്‍വീസും ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ബാധിക്കുന്ന വികസിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കാനുള്ള അവസരമാണ് എക്സ്പോ 2023 എന്ന് സംഘടകര്‍ അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments