ജിദ്ദ: സെയിൽസ്, റിസപ്ഷൻ പോലുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ഇരിക്കാനും അനുവാദമുണ്ടാകണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇരിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഗുരുതരമായ നിയമലംഘനമാവുമെന്ന് വക്താവ് മുഹമ്മദ് അൽറിസ്കി പറഞ്ഞു.
ഉപഭോക്താക്കൾ ഇല്ലാത്ത സമയങ്ങളിൽ പോലും കസേരയിൽ ഇരിക്കുന്നത് തടയുന്നുവെന്ന ചില സ്ത്രീജീവനക്കാരുടെ പരാതിക്കുള്ള മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്.
എപ്പോഴും നിൽക്കേണ്ട ആവശ്യമില്ലാത്ത തൊഴിലുകളാണിവ. അതിനാൽ ജോലിക്കിടെ സ്ത്രീകളെ ഇരിക്കാൻ അനുവദിക്കാതിരിക്കുന്നത് നിരോധിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
സ്ത്രീജീവനക്കാർക്ക് നിൽക്കേണ്ട ആവശ്യമില്ലാത്ത സാഹചര്യത്തിൽ അവർക്ക് വിശ്രമിക്കാൻ അവകാശമുണ്ട്. അവരെ ഇരിക്കാൻ സമ്മതിക്കാതിരിക്കൽ പ്രയാസങ്ങൾക്കും ശാരീരികക്ഷീണത്തിനും കാരണമാകുന്നു. അതിനാൽ ഇരിക്കുന്നത് തടയൽ നിയമലംഘനമാണ്. ആയിരം മുതൽ മൂവായിരം വരെ പിഴ ഈടാക്കുമെന്നും വക്താവ് പറഞ്ഞു.