അബുദാബി: നിരവധി തവണ സ്ത്രീയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. അബുദാബി ഫാമിലി, സിവിൽ, അഡ്‌മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയുടേതാണ് ഉത്തരവ്.
നിരവധി തവണ ഫോൺ കോളുകൾ വിളിച്ച് പ്രതി തന്നെ ശല്യപ്പെടുത്തിയെന്നും തുടർന്നുണ്ടായ നഷ്ടങ്ങൾക്ക് പ്രതി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ കേസ് നൽകിയത്. 50,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ പരാതി നൽകിയത്. കേസിന് ചിലവായ ഫീസും ചിലവും പ്രതി വഹിക്കണമെന്നും പരാതിക്കാരി പറഞ്ഞു.
പ്രതി നടത്തിയ കുറ്റകൃത്യത്തിന് 3,000 ദിർഹം പിഴ ശിക്ഷയായി കോടതി വിധിച്ചു. പ്രതിയുടെ പ്രവർത്തി മൂലം പരാതിക്കാരിക്ക് കാര്യമായ നഷ്ടമുണ്ടായതിനാൽ പിഴ യായി 5,000 ദിർഹം നൽകണം . കൂടാതെ കേസിൻ്റെ ഫീസും ചെലവുകളും അടയ്ക്കാൻ പ്രതി ബാധ്യസ്ഥനാണെും കോടതി നിർദേശിച്ചു.