കുവൈത്ത് സിറ്റി ∙ കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. ദ്വിദിന സന്ദർശനത്തിന് കുവൈത്തിൽ എത്തിയ മുരളീധരന് ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പ്രതിനിധികളുമായും ചർച്ച നടത്തി. നഴ്സുമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി വി.മുരളീധരൻ പറഞ്ഞു.