ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പരിഗണയിൽ
ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ഒമാൻ വാണിജ്യ, വ്യവസായ, മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്
ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പരിഗണയിൽ. സ്വതന്ത്രവ്യാപാര കരാർ രൂപപ്പെട്ടാൽ ഒമാനും ഇന്ത്യയും തമ്മിൽ വാണിജ്യബന്ധത്തിൽ വൻ വളർച്ച കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു .ന്യൂ ഡൽഹിയിൽ നടന്ന ജി 20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. ഇന്ത്യയും ഒമാനും തമ്മിൽ നിലവിൽ തന്നെ സാമ്പത്തിക വാണിജ്യ ബന്ധം ശക്തമാണ്.
ഒമാനിൽ 6000-ലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്. ഏകദേശം 7.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത് . ഇന്ത്യൻ കമ്പനികൾ ഒമാനിൽ,പ്രത്യേകിച്ച് സുഹാർ, സലാല ഫ്രീ സോണുകളിൽ മുൻനിര നിക്ഷേപകരായി ഉയർന്നുവന്നിട്ടുണ്ട്.