കുവൈറ്റ്: ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29 വെള്ളിയാഴ്ച്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ ‘ഓണപ്പൊലിമ 2023’ സംഘടിപ്പിക്കുന്നു.

കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ചാണ്ടി ഉമ്മന് പരുപാടിയിൽ സ്വീകരണം നൽകും. ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും പരിപാടിയിൽ പങ്കെടുക്കും.
പ്രശസ്ത സിനിമ പിന്നണി ഗായകരായ ലക്ഷ്മി ജയൻ, അരുൺ ഗോപൻ എന്നിവർ ചേർന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും