Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈത്ത് തിരഞ്ഞെടുപ്പ്: 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സരരംഗത്ത്

കുവൈത്ത് തിരഞ്ഞെടുപ്പ്: 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സരരംഗത്ത്

കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. 5 മണ്ഡലങ്ങളിൽ നിന്നായി 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സര രംഗത്തുണ്ട്. 258 പേർ അപേക്ഷിച്ചിരുന്നെങ്കിലും 3 പേർ പിന്നീട് പത്രിക പിൻവലിച്ചിരുന്നു.

1, 2, 3, 4, 5 മണ്ഡലങ്ങളിൽനിന്നായി യഥാക്രമം 47, 53, 37, 68, 50 പേരാണ് മത്സരിക്കുന്നത്. 14 വനിതകളിൽ 8 പേരും മൂന്നാം മണ്ഡലത്തിൽനിന്നാണ്. ഒരു മണ്ഡലത്തിൽനിന്ന് 10 പേർ ഉൾപ്പെടെ 5 മണ്ഡലങ്ങളിൽ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് ഏപ്രിൽ 4ന് തിരഞ്ഞെടുക്കുക. 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ 15 വനിതകൾ ഉൾപ്പെടെ 207 പേരാണ് മത്സരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com