കുവൈറ്റ് : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ നടന്ന സംഗമം ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം ആശംസിച്ചു.
സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും,
മത സൗഹാർദ സന്ദേശം വിബീഷ് തിക്കോടിയും നല്കി.
ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു,ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ,മാത്യൂസ് ഉമ്മൻ,അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.