Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്

ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്

മസ്കത്ത് : ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ്. അൽ മുധൈബി ഗവർണർ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. 

40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കൾ, ഇലക്ട്രോണിക്‌സ്, ഐ.ടി,  സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്

ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ്  തുറക്കാൻ സാധിച്ചതിൽ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഇതിനവസരം നൽകിയ ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും എം.എ. യൂസഫലി പറഞ്ഞു. നഗരങ്ങളിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ലുലു ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ ഒമാൻ പ്രദേശങ്ങളിൽ  ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷത്തിനുള്ളിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ലുലു ഒമാനിൽ തുറക്കും. ഇതിലൂടെ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം നൽകുന്നതുമാണ്. ഇതുകൂടാതെ അടുത്ത വർഷത്തോടെ ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണവിൽപന കേന്ദ്രം സ്ഥാപിക്കും. ചടങ്ങിൽ അൽ മുധൈബി ഗവർണർ ഒമാനിലെ സുറിൽ നിർമ്മിച്ച ബോട്ടിന്‍റെ മാതൃക യൂസഫലിക്ക് സമ്മാനിച്ചു.  ലുലു ഒമാൻ ഡയറക്ടർ  എ.വി  അനന്ത് ,  കെ.എ  ഷബീർ , ലുലു ഒമാൻ റീജനൽ ഡയറക്ടർ  കെ.എ  ഷബീർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com