അൽക്കോബാർ: മുൻ നിര വ്യാപാര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോക ഭക്ഷ്യ മേളക്ക് തുടക്കമായി. ഭക്ഷ്യമേള അടുത്തമാസം എട്ട് വരെ നീണ്ടുനിൽക്കും. സൗദിയിലെ വിവിധ ഔട്ട് ലെറ്റുകളിൽ വിപുലമായ ഒരുക്കങ്ങളാണ് ഇതിനോടകം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള രുചികരമായ ഭക്ഷണങ്ങൾ മേളയിൽ അണിനിരക്കുന്നുണ്ട്. സൗദിയിലെ ഭക്ഷണ പ്രേമികൾക്ക് ആഘോഷമൊരുക്കുന്ന ഭക്ഷ്യ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധർ അതിഥികളായി എത്തും.
ഭക്ഷ്യ ഇനങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, സമുദ്ര വിഭവങ്ങൾ, മാംസം, ഫ്രോസൺ, പാലുത്പ്പന്നങ്ങൾ ഗ്രിൽഡ് മീറ്റ്, എന്നിങ്ങനെയുള്ള എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും അതിശയകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും മേളയുടെ ഭാഗമായിട്ടുണ്ട് . കൂടാതെ സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലും തത്സമയ പാചക മത്സരങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിലെ ഔട്ട്ലെറ്റുകളായ ലുലു മാൾ ദമ്മാം, ജുബൈൽ, ഷാത്തി മാൾ, സൈഹാത്ത്, അൽ റയാൻ, അൽറാക്ക,
അഫറത്ത് ബാത്തിൻ എന്നിവിടങ്ങളിൽ പാചക രംഗത്തെ പ്രമുഖരായ ഫിറോസ് ചുട്ടിപ്പാറ, ലലാ മലപ്പുറം, ഫഹദ് അൽ ഷുയ്യബി, അബ്ദുൽ മാലിക് അൽ സുൽമി, അലി ഹാത്തബ് മുഹമ്മദ് വാഫി എന്നിവർ രുചി പകരാനെത്തും.
ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ സീസൺ 2 ൻ്റെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർമാർക്കറ്റായ അൽകോബാറിൽ പ്രൗഢമായ ചടങ്ങുകളോടെ നടന്നു. മലയാളി ഫുഡ് ബ്ലോഗറും ട്രാവൽ മാസ്റ്ററും സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസറുമായ ഫിറോസ് ചുട്ടിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. കിഴക്കൻ പ്രവിശ്യ റീജിയണൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ, റീജിയണൽ മാനേജർ സലാം സുലൈമാൻ, എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അഹമ്മദ് അബ്ദുൽ ജലീൽ ബുബുഷായിറ്റ്, അൽ കോബാർ ബ്രാഞ്ച് ജനറൽ മാനേജർ ശ്യാം ഗോപാൽ , എന്നിവർ പങ്കെടുത്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി, വിവിധ ഡിപ്പാർട്ട്മെൻറ്
മാനേജർമാരായ ജെമ്നാസ്, റെനീസ്, സുരേഷ്, അനസ്,ഖാലിദ്,
ഷെഗ്രി , അഹമ്മദ്, മാർക്കറ്റിംഗ് പ്രതിനിധികളായ അനൂപ്, ഷിജാസ്, ഷിഹാബ്,മെയ്ത്തം യൂസഫ് അൽനാസർ, ഫൈസൽ ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.