Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfലുലു - മലർവാടി ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചു

ലുലു – മലർവാടി ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചു

ലുലു – മലർവാടി ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചു.ദമാം: സൗദി അറേബ്യയിലെ അൽ ഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പതിനാലാമത് വാർഷികത്തോടനുബന്ധിച്ച് മലർവാടി അൽഖോബാർ ഘടകം ലുലുവുമായി സഹകരിച്ച് ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.

ഒന്ന് മുതൽ രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ ആയിഷ ഇല്ല്യാസ് ഒന്നാം സ്ഥാനവും ഇശൽ ഫാത്തിമ രണ്ടാം സ്ഥാനവും അയാന നവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ആകിഫ് മിർഷാദ് ഒന്നാം സ്ഥാനവും അൻഫാസ് രണ്ടാം സ്ഥാനവും സമീഹ ഇസ്സത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തിൽ മൻഹ മറിയം ഒന്നാം സ്ഥാനവും സയ്യിദ് ഖലീൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തിൽ സൈബ ഫാത്തിമ ഒന്നാം സ്ഥാനവും ബിലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ലുലു അൽഖോബാർ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സര ഇടവേളകളിൽ നടന്ന കുട്ടികളുടെ കലാ പരിപാടികളും ആകർഷകമായി. വിവിധയിനം മത്സരങ്ങളിലായി നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.

ലുലു അൽഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ, ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി,മലർവാടി ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ സിറാജ്ജുദ്ധീൻ അബ്ദുല്ലാഹ്, മലർവാടി അൽഖോബാർ കോർഡിനേറ്റർ നിസാർ അഹമ്മദ്,മലർവാടി മെൻറ്റർ സാജിദ് പാറക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com