Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം

ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം

അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം ആരംഭിച്ചു. ഇന്ത്യ, യുഎഇ , മലേഷ്യ, വിയറ്റ്നാം, യുഗാണ്ട തുടങ്ങി 14 രാജ്യങ്ങളിൽനിന്നുള്ള എഴുപതിലേറെ ഇനം മാമ്പഴങ്ങളാണ് ഉത്സവത്തിനെത്തിയത്. അൽഫോൻസ, പ്രിയൂർ, ബദാമി, തൈമൂർ തുടങ്ങിയ ഇനങ്ങൾക്കു പുറമെ മാമ്പഴം കൊണ്ടുള്ള കേക്ക്, സ്വിസ് റോൾ, ഡോണറ്റ്, മഫിൻസ്, ബർഫി, മീൻ കറി, പുഡ്ഡിങ്, സുഷി, പുലാവ്, തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളും ലഭ്യമാണ്.

മാമ്പഴോത്സവം 19 വരെ തുടരും. അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദാബി നഗരസഭയുടെ (കമ്യൂണിറ്റി സർവീസസ്) ഫെസിലിറ്റീസ് ആൻഡ് ഇവന്റ്സ് വിഭാഗം മേധാവി സുൽത്താൻ റാഷിദ് അൽ സാബി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർ ടി. പി. അബൂബക്കർ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments