ദുബായ് : മിൽമ ഉത്‌പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽക്കാൻ കേരള കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനും (കെ.സി.എം.എം.എഫ്-മിൽമ) ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പിട്ടു വ്യവസായമന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിമുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഡൽഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.
മിൽമ ഉത്‌പന്നങ്ങൾ ഇനി ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും
RELATED ARTICLES