Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു നിർദ്ദേശം

ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു നിർദ്ദേശം

അനധികൃത താമസക്കാർക്ക് ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും.നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ് വഴി ഔട്പാസിന് അപേക്ഷിക്കാം.

കാലാവധി തീർന്ന വീസയുമായി രാജ്യത്തു തങ്ങുന്നവർ നിശ്ചിത പിഴ അടയ്ക്കുന്നതോടെ ഔട്പാസ് ലഭിക്കും. പെർമിറ്റ് നൽകിയ തീയതി മുതലാണ് 7 ദിവസം കണക്കാക്കുക. യുഎഇയിൽ ജനിച്ച കുട്ടികളുടെ വീസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്പാസ് അപേക്ഷ നൽകി സ്വരാജ്യത്തേക്ക് പോകാം.ആവശ്യമായ രേഖകൾക്കൊപ്പം നിശ്ചിത അപേക്ഷ പൂരിപ്പിച്ചു ഫീസടയ്ക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ വഴി ഔട്പാസ് നൽകും. കുട്ടികളുടെ പാസ്പോർട്ടാണ് ഔട്പാസിന് പ്രധാനമായും പരിഗണിക്കുക. രേഖകൾ അപൂർണവും അവ്യക്തവുമാണെങ്കിൽ 30 ദിവസത്തിനകം അപേക്ഷ റദ്ദാകും. 

ഒരിക്കൽ നിരസിച്ച അപേക്ഷ രണ്ടു തവണ കൂടി നിരസിച്ചാൽ പിന്നീട് പുതിയ ഫീസടച്ച ശേഷമേ അപേക്ഷിക്കാനാകൂ. അടച്ച ഫീസ് ക്രെഡിറ്റ് വഴി അപേക്ഷകനു തിരിച്ചുനൽകും.6 മാസത്തിനുള്ളിൽ ഈ പ്രക്രിയകൾ പൂർത്തിയാക്കും. തുക തിരികെ ലഭിക്കാനുള്ള വ്യവസ്ഥകൾ പാലിച്ചവർക്ക് മാത്രമാണിത്. ബാങ്ക് ചെക്കായും രാജ്യത്തിനകത്തുള്ള ധനവിനിമയ സ്ഥാപനങ്ങളിലേക്കും തുക കൈമാറും. എന്നാൽ വിദേശത്തെ സ്ഥാപനങ്ങളിലേക്ക് തുക കൈമാറില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments