റിയാദ്: സൗദിയിൽ പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു. 100 മുതൽ ആയിരം റിയാൽ വരെയാണ് പരിഷ്കരിച്ച പിഴ. കൂടാതെ നഷ്ടപരിഹാരവും ഈടാക്കും. ഒക്ടോബർ 15 മുതൽ പരിഷ്കരിച്ച പിഴ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ബോക്സുകൾക്കുള്ളിൽ മാത്രമേ അവ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും പൊതുശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ദിക്കണമെന്നും മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. മാലിന്യ ബോക്സുകൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അവ ഉറപ്പിച്ചിരിക്കുന്ന കട്ടിയുള്ള തറകൾ എന്നിവയിൽ കൃത്രിമം കാണിക്കുന്നതും കേടുവരുത്തുന്നതും നിയമലംഘനമാണ്. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 1000 റിയാൽ പിഴയും, നാശനഷ്ടത്തിൻ്റെ മൂല്യത്തിനുള്ള നഷ്ടപരിഹാരവും ഈടാക്കും.