ഷാർജ : അൽ ഹിസൻ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അജ്‌മാൻ ഗ്ലോബൽ ലിയോ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.
ചെയർമാൻ മോഹനചന്ദ്രൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാഥിതി ആയിരുന്നു. ലിയോ ക്ലബ് ലോഗോ പ്രകാശനം റീത നിർവഹിച്ചു.
ലയൺസ് ഇന്റർനാഷണലിന്റെ പ്രതിനിധിയും കോർഡിനേറ്റർ ഫോർ മിഡിൽ ഈസ്റ്റുമായ അഗസ്റ്റൊ ഡി പീയട്രോ ലിയോ ക്ലബ് അംഗങ്ങളുടെയും അൽ ഹിസൻ ക്ലബ്ബിൽ പുതിയതായി ചേർന്ന ആശ, ദേവിശ്രീ, ബാലഗോപാൽ, രഞ്ജിത്, സമീർ, അർപ്പിത്, അനൂപ് എന്നീ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ചടങ്ങിൽ ലയൺസ് പ്രസിഡന്റ് റാണി കെ നമ്പ്യാർ സ്വാഗതവും ക്ലബ് സെക്രട്ടറി വിനു കാരിവീട്, മുൻ പ്രസിഡന്റ് ജോസഫ് തോമസ്, മറ്റു ക്ലബ് പ്രസിഡന്റുമാരും ലിയോ ക്ലബ് ഓഫീസർമാരും കൺട്രി ഓഫീസർമാരായ ശില്പ, പുനീത് എന്നിവരും ആശംസകൾ നേർന്നു. ട്രഷറർ മാത്യു ഫിലിപ്പ് നന്ദി പറഞ്ഞു.
യുഎയിൽ സ്കൂൾ കേന്ദ്രികരിച്ച് ആരംഭിച്ച ആദ്യത്തെ ലിയോ ക്ലബ് എന്ന ബഹുമതിയും ഗ്ലോബൽ സ്കൂൾ നേടിയപ്പോൾ, സ്പോൺസർ ക്ലബ് എന്ന അംഗീകാരം ഷാർജ അൽ ഹിസൻ ഫോർട്ട് ലയൺസ് ക്ലബ് നേടുകയും ചെയ്തു.
അനൂജ നായർ ലിയോ ക്ലബ് പ്രസിഡന്റ്, ശ്രേയ ലീ സുജിത് സെക്രട്ടറി, ഡാറോൺ സ്റ്റീവ് റെബല്ലോ ട്രഷറായും, ആയിഷ ഐൻ, റിഷാ ജെറീഷ്, ആദിത്യ പി കുമാർ എന്നിവർ ഡയറക്ടർ ബോർഡ് മെമ്പർമാരായും ചുമതലയേറ്റു.
“നേതൃത്വം, അനുഭവം, അവസരം” എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ലിയോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്,
സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് വിവിധ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കുന്നതിനോടോപ്പം യുവജന ശാക്തീകരണം, കമ്മ്യൂണിറ്റി സേവനം, വ്യക്തിഗത വികസനം, ആഗോള നെറ്റ്‌വർക്കിംഗ് തുടങ്ങിയ അവരുടെ പ്രധാന മൂല്യങ്ങൾ ഇത്തരം ലിയോ ക്ലബ്ബുകളിലൂടെ സ്‌കൂളുകളിൽ വിപുലീകരിക്കാൻ കഴിയും അതിന്റെ പൂർണ ഉത്തരവാദിത്തം ലയൺസ് ക്ലബ് ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് ഏറ്റെടുക്കും.
വിദ്യാഭ്യാസപരമായും സാമൂഹികമായും ധാർമ്മികമായും മികവ് പുലർത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സമഗ്രമായ പഠനാനുഭവങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഗ്ലോബൽ ഇന്ത്യൻ സ്കൂൾ.
അവരുമായി സഹകരിച്ച് ഈ നൂതന സംരംഭത്തിന് നേതൃത്വം നൽകുന്നതിൽ ഷാർജ അൽ ഹിസ്‌ൻ ഫോർട്ട് ലയൺസ് ക്ലബിന് സന്തോഷമുണ്ട് തന്നെയുമല്ല ഇതുപോലുള്ള ലയൺസ് – ലിയോ ക്ലബ്ബുകൾ എല്ലാ സ്കൂളിലും തുടങ്ങുവാൻ നമുക്ക് സാധിക്കണമെന്ന് ലയൺസ് ക്ലബ് ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് സോൺ ചെയർപേഴ്സൺ സന്തോഷ് കേട്ടേത്ത് അറിയിച്ചു.