Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈറ്റ് തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു

കുവൈറ്റ് തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു

കുവൈത്ത് സിറ്റി : മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ വൻതീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. രാവിലെ പത്തരയോടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.

പ്രാദേശിക സമയം 1.15ന് ആണു വിമാനം കുവൈത്തിൽനിന്നു പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 45 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. 23 മലയാളികളുടെ മൃതദേഹമാണു കൊച്ചിയിൽ എത്തിക്കുക. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബൈയിലാണു താമസം. ഇദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങ് മുംബൈയിലാണ്. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും. തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയിൽ കൈമാറും. 7 തമിഴ്നാട്ടുകാരാണു തീപിടിത്തത്തിൽ മരിച്ചത്. പിന്നീട് വിമാനം ഡൽഹിയിലേക്കു തിരിക്കും.

എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. ഇതിൽ 46 പേരും ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. പരുക്കേറ്റ 28 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 5 മലയാളികൾ അപകടനില തരണം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പെടെ മരിച്ചവരുടെ കുടുംബത്തിന് 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്ത് സർക്കാരും സഹായം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments