ദുബായ് : ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 14,15 തിയതികളിൽ യുഎഇ പ്രവാസി ഗ്രൂപ്പ് സംഘടിപ്പിച്ച ലുലു എക്സ്ചേഞ്ച് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ എം ൻ ഹൻബൽ ദുബായ് ഐ പി എം വോളി അക്കാദമി വടകരയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി.. മാസ്റ്റേഴ്സ് സ്മാഷേഴ്സ് ദുബായ് ആണ് മൂന്നാം സ്ഥാനം നേടിയത്. വനിതാ വിഭാഗം ഫൈനലിൽ ടീം കേരള ഫെയർപ്ലേ ഹിറ്റെർസ് ഫിലിപ്പിൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി.ബ്ലൈർ ഹിറ്റ്സ് ഫിലിപ്പിൻസ് മൂന്നാം സ്ഥാനം നേടി.
പുരുഷ വിഭാഗത്തിൽ കിഷോർ കുമാർ, ഷഫീർ മതിലകം,ബോബി അഗസ്റ്റിൻ, മനോജ് കണ്ണൂർ, അബ്ദുൽ നാസർ ചെറുമോത്ത് എന്നിവരെയും വനിതാ വിഭാഗത്തിൽ രാധിക പരുചിരി,സുജാത എം,മേഴ്‌സി ആന്റണി,ലിസ് അലെർട്ട, ആലിസ് എന്നിവരെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
Ntv ചെയർമാൻ മാത്തുക്കുട്ടി കടോൻ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.ലുലു എക്സ്ചേഞ്ച് യുഎഇ ഓപ്പറേഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ സലിം ചിറക്കൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.സമാപന ചടങ്ങിൽ ശിവകുമാർ മേനോൻ, സഗീർ ഹൈദ്രോസ്, നിസ്‌താർ, നിയാസ് റഹ്മാൻ, കാസിം, മൊയ്‌ദീൻ, ബാബു പീതംബരൻ, മുജീബ് വൈ എം, ബിജേഷ്, അൻസാർ, സഫീർ മതിലകം എന്നിവർ പങ്കെടുത്തു.ചടങ്ങിൽ മുൻ അന്താരാഷ്ട്ര/സംസ്ഥാന/യൂണിവേഴ്സിറ്റി താരങ്ങളെ ആദരിച്ചു. ഇന്ത്യ, യുഎഇ, ഫിലിപ്പിൻസ്, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് പുരുഷ വിഭാഗത്തിൽ എട്ടും, വനിതാ വിഭാഗത്തിൽ ആറും ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.