റിയാദ്: സൗദിയിലെ റിയാദിൽ ലോകക്കപ്പിനായി ഒരുക്കുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിന്റെ പുനർനിർമാണ ദൃശ്യങ്ങൾ കായിക മന്ത്രാലയം പുറത്തു വിട്ടു. 2026ന് മുന്നോടിയായി നിർമാണം പൂർത്തിയാക്കും. റിയാദിലെ ഖുറൈസ് റോഡിലാണ്കിങ് ഫഹദ് സ്റ്റേഡിയം ഒരുങ്ങുന്നത്.
നിലവിലെ പുൽമൈതാനവും ട്രാക്കുകളും നീക്കി. സ്റ്റേഡിയത്തിന് പുതിയ ട്രാക്കും പുൽമൈതാനവും ഈ വർഷം തന്നെ സ്ഥാപിക്കാനാണ് നീക്കം. എഴുപതിനായിരം സീറ്റുകൾ സ്റ്റേഡിയത്തിലുണ്ടാകും. 2034 ഫിഫ ലോകക്കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ, ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളും ഇവിടെയാണ് നടത്തുക. 2027 ഏഷ്യൻ കപ്പിന് മുന്നോടിയായി അടുത്ത വർഷത്തോടെ സ്റ്റേഡിയം പൂർണ സജ്ജമാകും.



