ജിദ്ദ: വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിൽ. പത്തു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സങ്കീർണമായ ഘട്ടം കഴിഞ്ഞതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. അമ്പലവയൽ സ്വദേശി അഖിൽ അലക്സ്, നടവയൽ സ്വദേശി ടീന ബൈജു എന്നിവരാണ് ഏപ്രിൽ നാലിനുണ്ടായ അപകടത്തിൽ മരിച്ചത്
വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങൾ കത്തിയതിനാൽ തിരിച്ചറിയലിന് വിശദമായ പരിശോധനകൾ വേണ്ടി വന്നു. അഖിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു. 3 സൗദി പൗരന്മാർ ഉൾപ്പടെ 5 പേരാണ് ഈ അപകടത്തിൽ മരിച്ചത്. യുകെയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ അഖിൽ അലക്സ് വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ടീന ജോലി ചെയ്യുന്ന മദീനയിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അൽ – ഉലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സൗദിയൽ നഴ്സായ ടീന ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.



