Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകനത്ത മഴ: കഖത്തറിലെ സ്‌കൂളുകളിൽ ഇന്ന് ഓൺലൈൻ ക്ലാസ്കനത്ത മഴ: ക

കനത്ത മഴ: കഖത്തറിലെ സ്‌കൂളുകളിൽ ഇന്ന് ഓൺലൈൻ ക്ലാസ്കനത്ത മഴ: ക

ദോഹ: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഖത്തറിൽ ഇന്ന് എല്ലാ സ്‌കൂളുകൾക്കും വിദൂരപഠനം ഏർപ്പെടുത്താൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. സർക്കാർ സ്‌കൂളുകളിൽ ഖത്തർ എജുക്കേഷൻ സിസ്റ്റം സംവിധാനത്തിലും, സ്വകാര്യ സ്‌കൂളുകളിൽ തങ്ങളുടെ ഓൺലൈൻ പഠന മാർഗങ്ങൾ വഴിയും വിദൂര പഠനം സാധ്യമാക്കാനാണ് നിർദേശം.

ഇന്ത്യൻ സ്‌കൂളുകൾക്കും നിർദേശം ബാധകമാണ്, കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണ് വിദ്യാർഥികൾ സ്‌കൂളുകളിലെത്തുന്നത് ഒഴിവാക്കി ഓൺലൈൻ പഠനത്തിന് നിർദേശിച്ചത്.

കൂടാതെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ന് ‘വർക്ക് ഫ്രം ഹോം’ സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർക്ക് ‘വർക് ഫ്രം ഹോം’ അനുവദിച്ചതായി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. എന്നാൽ, സൈനിക, സുരക്ഷാ, ആരോഗ്യ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കില്ല. അവശ്യസേവന വിഭാഗങ്ങൾ പതിവുപോലെ ജോലിക്ക് ഹാജരാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com