ദോഹ: കഴിഞ്ഞ ആഗസ്റ്റിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് അമ്പത് ലക്ഷം യാത്രക്കാർആഗസ്റ്റിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് അമ്പത് ലക്ഷം യാത്രക്കാർ. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ റെക്കോർഡാണിത്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്.
2024 ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 6.4 ശതമാനം വർധനയാണുണ്ടായത്. ഇതിൽ 13 ലക്ഷം പേർ പോയന്റ് ടു പോയന്റ് യാത്രക്കാരാണ്. ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത് 12 ശതമാനം വളർച്ച. ഓരോ യാത്രക്കാരനും മികച്ച സേവനം നൽകിയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.



