മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കാസര്‍കോട് സ്വദേശിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി പുലിക്കോടന് വിജയന് (54) ആണ് മസ്കറ്റില്‍ മരണപ്പെട്ടത്. ആറു മാസമായി മസ്കത്തിലെ സ്വകാര്യ റസ്റ്റോറന്റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഒമാനിൽ മറ്റൊരു മലയാളിയും ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി സണ്ണി പി സക്കറിയ (59)ആണ് മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മസ്കറ്റ് ഗ്രീൻ ലീവ്സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു സണ്ണി പി സക്കറിയ. തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകനാണ്. ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ, മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം പിന്നീട് മസ്കറ്റിൽ സംസ്കരിക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.