ഒഐസിസി ബിഷാ ഏരിയ കമ്മിറ്റി മെമ്പർഷിപ്പ് കാർഡ് വിതരണം അബഹാ – ഖമ്മീസ് മേഖല വൈസ് പ്രസിഡൻ്റ് ഈശോ കുര്യൻ, ബിഷ ഏരിയാ പ്രസിഡൻ്റ് മോൻസി ജോണിന് നൽകി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് അഡ്വ. ചാണ്ടി ഉമ്മന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ യോഗം ആഹ്വാനം ചെയ്തു. രക്ഷാധികാരി ശിഹാബ്, ഫൈസൽ ബഷീർ, സന്തോഷ് ചിറ്റാർ, ഷിയാസ് കൊല്ലം, പോൾ ത്രിശൂർ, കുമാർ നിലമ്പൂർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

യോഗത്തിൽ
സെക്രട്ടറി ഹുസ്സൈൻ സ്വാഗതവും, ബിജു കാരമൂട്ടിൽ നന്ദിയും പറഞ്ഞു.




