Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒഐസിസി യുകെയുടെ പുതിയ ആസ്ഥാന മന്ദിരം ബോൾട്ടനിൽ

ഒഐസിസി യുകെയുടെ പുതിയ ആസ്ഥാന മന്ദിരം ബോൾട്ടനിൽ

ബോൾട്ടൻ : ഒഐസിസി യുകെയുടെ പുതിയ ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചുള്ള ഇന്ദിരാ പ്രിയദർശിനി ലൈബ്രറിയും ബോൾട്ടനിൽ പ്രവർത്തനം ആരംഭിച്ചു. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഒഐസിസി (യുകെ) വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസിന് യുകെയിൽ ഇതുവരെ ഒരു ആസ്ഥാന മന്ദിരം സ്ഥാപിക്കാനായിട്ടില്ലെന്നും, എന്നാൽ ഒഐസിസി യുകെ ആ ഉദ്ദേശം സാക്ഷാത്കരിച്ചതിൽ അഭിമാനമുണ്ടെന്നും രാഹുൽ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.ഒഐസിസി (യുകെ) വർക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അജിത് വെണ്മണി, നാഷണൽ ട്രഷറർ ബിജു വർഗീസ് എന്നിവരും വിവിധ യൂണിറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധി ഫിലിപ്പ് കൊച്ചിറ്റിന് നൽകികൊണ്ട് രാഹുൽ വിതരണോദ്ഘാടനം നിർവഹിച്ചു. കൂടാതെ, പുതിയ യൂണിറ്റുകളുടെ ചുമതലാപത്ര വിതരണവും മെമ്പർഷിപ്പ് വിതരണം ഉൽഘാടനം ചെയ്തു.ലൈബ്രറിയിൽ ചരിത്രം, പഠനസാഹിത്യം, ആത്മകഥകൾ, നോവലുകൾ, കവിതകൾ, കുട്ടികൾക്കായുള്ള പുസ്തകങ്ങൾ, ചെറുകഥകൾ, പ്രഭാഷണങ്ങൾ, പ്ലേ സ്റ്റേഷൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com