Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഡിഎഫ് വിജയം പ്രവാസികളുടേത് കൂടിയെന്ന് ഒഐസിസി

യുഡിഎഫ് വിജയം പ്രവാസികളുടേത് കൂടിയെന്ന് ഒഐസിസി

മനാമ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടായ മഹത്തായ വിജയത്തിന് പിന്നില്‍ പ്രവാസി സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയുമുണ്ടെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നേരിട്ടെത്തി വോട്ട് ചെയ്ത ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവാസി സംഘടനകളായ ഒഐസിസി, കെഎംസിസിയുടെയും നിരവധി നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൂടാതെ നാട്ടില്‍ ഉള്ള ആളുകളെ നേരിട്ട് വിളിച്ചു, രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മാറ്റം ഉണ്ടാകാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥന നടത്തിയ അനേകായിരം ആളുകള്‍ പ്രവാസ ലോകത്ത് ഉണ്ട്. അവരോടും, അവരുടെ കുടുംബത്തോടും നന്ദി രേഖപ്പെടുത്തുന്നതായി ഗഫൂര്‍ ഉണ്ണികുളം അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇന്ത്യയില്‍നിന്ന് മാറ്റി നിര്‍ത്താം എന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് ജീവിക്കുന്നത് എന്നും ഒഐസിസി അഭിപ്രായപ്പെട്ടു.

വിജയം ആഘോഷിച്ച് ഒഐസിസി ബഹ്റൈൻ

ഇന്ത്യാ മുന്നണി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ അഭിമാനകരമായ വിജയവും, കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിലും ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം നടത്തി. കേന്ദ്ര – കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ ജനങ്ങളുടെ അസഹിഷ്‌ണുത വോട്ടായി മാറി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇന്ത്യാ മുന്നണി എന്ന ആശയം പ്രാവർത്തികമാക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഐതിഹാസികമായ പ്രവർത്തനങ്ങൾ ആണ് ഇന്ത്യാ മുന്നണിക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. ഭാരത് ജോഡോ യാത്ര നടത്തി രാജ്യത്തെ ജനങ്ങളെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും, രാജ്യത്തെ കോടി കണക്കിന് സാധാരണക്കരുടെ പ്രശ്നം പരിഹരിക്കുവാനും, അവരെ ചേർത്ത് നിർത്തുവാനും രാഹുൽ ഗാന്ധി എന്ന നേതാവ് കൊണ്ട മഞ്ഞും, മഴയും, വെയിലും ആണ് ഇന്ത്യാ മുന്നണിയുടെ കരുത്ത് എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം നടുവണ്ണൂർ, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ,സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ജെയിംസ് കുര്യൻ,ഐ വൈ സി ഇൻ്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, വിനോദ് ദാനിയേൽ, ജോണി താരമരശേരി, ജോയ് ചുനക്കര, ജോൺസൻ കല്ലുവിളയിൽ, ദാനിയേൽ തണ്ണിതോട്,അലക്സ് മഠത്തിൽ, ജാലിസ് കെ. കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, സിജു പുന്നവേലി, മോഹൻ കുമാർ നൂറനാട്, സന്തോഷ് കുമാർ, ഷാജി പൊഴിയൂർ, ശ്രീജിത്ത് പാനായി, ബൈജു ചെന്നിത്തല, നിജിൽ രമേശ്, സത്യൻ പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം, രാഹുൽ ഗാന്ധിയുടെ മതേതര കാഴ്ചപ്പാടിനുള്ള വിജയം, അഡ്വ: ഹാഷിക് തൈക്കണ്ടി

ദുബായ്: എക്സിറ്റ്പോൾ പ്രവചനങ്ങളെയും, മോദി അമിത് ഷാ, കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് മനോഭാവത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റമെന്നും കേരളത്തിലെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ യുഡിഎഫിന്റെ ഒറ്റക്കെട്ടായി പ്രവർത്തനവും പിണറായി സർക്കാരിന്റെ പരാജയവും ആണെന്ന്, ദുബായ് ഇൻകാസിന്റെ വിജയാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒഐസിസി / ഇൻകാസ് ഗ്ലോബൽ സെക്രട്ടറി അഡ്വക്കേറ്റ് ആഷിക് അഭിപ്രായപ്പെട്ടു,
ദുബായ് ഇൻകാസ് പ്രസിഡണ്ട്, റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന വിജയാഘോഷത്തിൽ, ദുബായ് ഇൻകാസ് നേതാക്കളായ, ബി എ നാസർ, ടൈറ്റസ് പുല്ലൂരാൻ, അജിത്ത് കണ്ണൂർ,
സി എ ബിജു,
ബാലകൃഷ്ണൻ അലിപ്ര, മോഹൻദാസ് ആലപ്പുഴ, ഷൈജു അമ്മാനപ്പാറ, ബാലൻ പവിത്രൻ, നൂറുദ്ദീൻ, റിയാസ് മുണ്ടേരി, ഉദയ വർമ്മ,അനന്തൻ, അഖിൽ തൊടിക്കുളം, ബഷീർ നാരായണിപ്പുഴ, ബൈജു സുലൈമാൻ,ഷാനിഫ്,മൊയ്തു കുറ്റിയാടി,സുനിൽ നമ്പ്യാർ, റോയി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആവേശകരമാണെന്നു ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി

ജിദ്ദ: ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സന്ദര്‍ഭത്തില്‍ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചു ഹീന മാര്‍ഗ്ഗങ്ങളിലൂടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍വ്വീര്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദിയും ബിജെപിയും നടത്തിയിട്ടും അതിനെയൊക്കെ മറികടന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയും നേടിയ വലിയ മുന്നേറ്റം ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആവേശകരമാണെന്നു ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിന്റ അക്കൗണ്ട് മരവിപ്പിച്ചതുള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്തു കോണ്‍ഗ്രസ് കൈവരിച്ച മുന്നേറ്റം രാഹുല്‍ ഗാന്ധിയുടെ ഇച്ചാശക്തിയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഭാരത് ജോഡോ യാത്ര ഉള്‍പ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളുടെയും ഫലമാണ്. പ്രധാനമന്ത്രി പച്ചക്കു വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ കോണ്‍ഗ്രസ് ന്യായ് ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികളും ജീവല്‍പ്രശ്‌നങ്ങളുമാണ് പ്രചാരണമാക്കിയത്. തെരഞ്ഞെടുപ്പിലെ മുന്നേറ്റം രാഹുല്‍ ഗാന്ധിയുടെ വന്‍വിജയവും മോദിപ്രഭാവത്തിനേറ്റ വലിയ ഇടിവുമാണ്. പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതും അയോധ്യയില്‍ പോലും ബിജെപി പരാജയപ്പെട്ടതും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് അധികകാലം ആയുസ്സില്ല എന്ന് തെളിയിക്കുന്നതാണ്.സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തോട് സമരസപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നയങ്ങളോടുള്ള ശക്തമായ എതിര്‍പ്പും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നു ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments