ദോഹ: ഓ ഐ സി സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി കുടംബസംഗമവും ഉപതെരെഞ്ഞെടുപ്പ് വിജയങ്ങളുടെ ആഘോഷവും നടത്തി. ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ സംഗമ സമ്മേളനത്തിൽ കോൺഗ്രസ്സ് പത്തനംതിട്ട ജില്ല ഡി സി സി പ്രസിഡൻ്റ് പ്രൊ: സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥിയായിരുന്നു.
സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് അൻവർ സാദത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഓ ഐ സി സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് രഞ്ജു സാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘടനാ ചുമതലയുള്ള സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത് എസ് നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ യൂത്ത് വിംഗ് വൈസ് പ്രസിഡൻ്റ് അനീസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പുനസംഘടിപ്പിച്ച പത്തനംതിട്ട ജില്ലാകമ്മിറ്റി ഭാരവാഹികളെ പ്രൊ: സതീഷ് കൊച്ചു പറമ്പിൽ ഷാളണയിച്ച് അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റിയുടെ മുൻപ്രസിഡൻ്റ് കുരുവിള ജോർജ്ജ് എല്ലാവർക്കും നന്ദി പറഞ്ഞു.
ലിജുമാമ്മൻ, ലിജു എബ്രഹാം, ചാൾസ് ബിബിൻ തോമസ് റിനോഷ്, ജാക്സൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ദോഹയിലെ അറിയപ്പെടുന്ന ഗായിക ഗായകർ അവതരിപ്പിച്ച ഗാന സന്ധ്യ കുടുംബ സംഗമത്തിൽ എത്തിച്ചേർന്ന പ്രവർത്തകർക്കും , കുടുംബാംഗങ്ങൾക്കും ഏറെ ആസ്വാദ്യകരമായ അനുഭവമായിരുന്നു.