മസ്‌കത്ത് : നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 162 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 94 പേര്‍ പ്രവാസികളാണെന്നും ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇവര്‍ ഉടന്‍ മോചിതരാകും.