Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfമസ്‌കത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്കായി വിദേശ വിമാനകമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്

മസ്‌കത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്കായി വിദേശ വിമാനകമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്

മസ്‌കത്ത്: മസ്‌കത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്കായി വിദേശ വിമാനകമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്. ആഗോളതലത്തിലെ വിപുലീകരണം ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവമാക്കിയതായി ഒമാൻ എയർപോർട്ട്സ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ അമ്രി പറഞ്ഞു. വ്യോമയാന, വാണിജ്യ വരുമാനം വർധിപ്പിക്കാനുള്ള നിരവധി കരാറുകളും പരിഗണനയിലുണ്ട്.

നിരവധി വിമാനക്കമ്പനികളുമായി നിലവിൽ ചർച്ചകൾ നടന്നുവരികയാണെന്ന് അഹമ്മദ് ബിൻ സയീദ് അൽ അമ്രി വെളിപ്പെടുത്തി. ബുഡാപെസ്റ്റിൽ നിന്നും മറ്റ് യൂറോപ്യൻ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി യൂറോപ്യൻ ബജറ്റ് എയർലൈൻ വിസ് എയറുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് വഴിയോ മറ്റ് യൂറോപ്യൻ നഗരങ്ങൾ വഴിയോ റൂട്ടുകൾ ഉടൻ ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണെന്നും അമ്രി സൂചിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments