മസ്‌കത്ത് : ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ആര്‍ ഒ പിയുടെ മൊബൈല്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. വാഹന റജിസ്‌ട്രേഷന്‍ അഭ്യര്‍ത്ഥനകള്‍ക്കും വിരലടയാള സേവനം ചേര്‍ക്കുന്നതിനുമുള്ള സൗകര്യവും പുതുതായി ഒരുക്കിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട വാഹനത്തില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ നിയമലംഘനങ്ങളെക്കുറിച്ചും മനസിലാക്കാനും ആപ്പില്‍ സംവിധാനമുണ്ട്. ഉപയോക്താക്കള്‍ക്ക് നിയമലംഘന റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കാലയളവ് അനുസരിച്ച് തിരയുന്നതിനും ഇ-പേയ്‌മെന്റ് ഹിസ്റ്ററി കാണാനും സാധിക്കും. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, ഐ ഡി നമ്പര്‍ നല്‍കുന്നതിന് മുമ്പ് അത് ഏത് തരം ഐഡിയാണെന്ന് വ്യക്തമാക്കുകയും വേണം.