Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ ശമ്പളത്തോടുകൂടി 15 ദിവസത്തെ അവധി

ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ ശമ്പളത്തോടുകൂടി 15 ദിവസത്തെ അവധി

മസ്‌കത്ത്: ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ ശമ്പളത്തോടുകൂടി 15 ദിവസത്തെ അവധി ലഭിക്കും. ഒമാനിൽ പുതുതായി നടപ്പാക്കിയ തൊഴിൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒമാനിൽ നിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന അവധി ഒരു വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ കിട്ടുകയുള്ളൂ. തൊഴിലാളിയുടെ സേവന കാലയളവിൽ ഒരിക്കൽ മാത്രവുമായിരിക്കും ഈ ലീവിന് അർഹതയണ്ടായിരിക്കുകയൊള്ളുവെന്നും തൊഴിൽ നിയമത്തിൽ പറയുന്നു. പുതുതായി നടപ്പാക്കിയ തൊഴിൽ നിയമത്തിൽ തൊഴിലാളി സൗഹൃദമായ നിരവധി കാര്യങ്ങളാണ് അടങ്ങിയിട്ടുള്ളത്.

അതേസമയം, ഒമാനിൽ നിന്നുള്ള ഹജ്ജ് സംഘങ്ങളും പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഈ വർഷം സുൽത്താനേറ്റിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരും ആണ് ഉൾപ്പെടുന്നത്. സുൽത്താനേറ്റിൽ നിന്നുള്ള ഏക മലയാളി സംഘവും വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments