Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിസിറ്റ് വിസയിൽ വരുന്ന വിനോദസഞ്ചാരികൾക്ക്​ ഒമാനിൽ വാഹനമോടിക്കാം; കെെവശം കരുതേണ്ട രേഖകൾ ഇവയാണ്

വിസിറ്റ് വിസയിൽ വരുന്ന വിനോദസഞ്ചാരികൾക്ക്​ ഒമാനിൽ വാഹനമോടിക്കാം; കെെവശം കരുതേണ്ട രേഖകൾ ഇവയാണ്

വിദേശ ലൈസൻസ്​ ഉപയോഗിച്ച്​ വിനോദസഞ്ചാരികൾക്ക്​ ഒമാനിൽ ​ വാഹനമോടിക്കാം. എ​ല്ലാ വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഈ ആനുമതി നൽകുമെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെയ്യുന്നത്. സന്ദർശക വിസയിൽ എത്തിയവർക്ക് വി​ദേ​ശ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വാഹനം ഓടിക്കാൻ സാധിക്കും.

രാജ്യത്ത് പ്രവേശിച്ച തീയതി മു​ത​ൽ മൂ​ന്നു മാ​സം വ​രെ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അ​ന്താ​രാ​ഷ്ട്ര ലൈ​സ​ൻ​സു​ള്ള​വ​ർ, സു​ൽ​ത്താ​നേ​റ്റ്​ അം​ഗീ​ക​രി​ച്ച മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ലൈ​സ​ൻ​സു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എന്നിവർ ആണ് ഇ​തു​വ​രെ ഒ​മാ​നി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ അനുമതി നൽകിയിരുന്നത്.

ഒമാന്റെ പുതിയ തീരുമാനം രാജ്യത്തിന് ​ഗുണം ചെയ്യും എന്നാണ് ഈ രം​ഗത്തുള്ളവർ പറയുന്നത്. റെ​ന്‍റ്​ എ ​കാ​ർ വി​പ​ണി​യെ​ ഉണർത്താൻ ഇത് സഹായിക്കുമെന്ന് അ​ൽ ഖൂ​ദി​ലെ റെ​ന്‍റ്​ എ ​കാ​ർ സ്ഥാ​പ​ന​ത്തി​ലെ അ​ഹ​മ്മ​ദ് അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അ​ന്താ​രാ​ഷ്ട്ര ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്കാ​ണ്​ കാ​ർ​ വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ളതെന്ന് അദ്ദേഹം പറയുന്നു. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ​മാ​ൻ ഭൂ​പ്ര​കൃ​തി കാണാൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. രാജ്യത്തിന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് ഇത് കൂടുതൽ ​ഗുണം ചെയ്യും. ഇതോടെ രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com