മസ്കത്ത്: ഒമാനിൽ നിന്ന് റിയാദിലേക്ക് ഉള്ള ബസ് സർവീസിന് സ്വീകാര്യത വർധിക്കുന്നു. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്.
മസ്കത്തിൽ നിന്ന് റിയാദിലേക്കുള്ള ബസ് സർവിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഉംറ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രാവൽ ഏജന്റുകളെയോ ഉംറ ഗ്രൂപ്പുകളെയോ ആശ്രയിക്കാതെ യാത്ര നടത്താൻ ഈ സർവിസ് സഹായകമാവും. മസ്കത്തിൽ നിന്ന് ഖത്തറിലേക്കും ബഹ്റൈനിലേക്കും ബസ് സർവിസുകൾ ആരംഭിക്കാൻ ഖൻജരി ട്രാൻസ്പോർട്ട് കമ്പനി തയാറെടുക്കുന്നുണ്ട്. ഖരീഫ് കാലത്ത് സലാല ബഹ്റൈൻ ബസ് സർവിസും ദമാം മസ്കത്ത് സർവിസും ആരംഭിക്കാൻ പദ്ധതിയുണ്ട് എന്നും ഖൻജരി ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു