ദോഹ : ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ അവാര്‍ഡ് ജേതാക്കളെ നവംബര്‍ 9ന് പ്രഖ്യാപിക്കും. അന്തിമ പുരസ്കാര പട്ടികയില്‍ 147 അപേക്ഷകള്‍. വിവിധ വിഭാഗങ്ങളിലായി അന്പതില്പരം പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കും.
രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായുള്ള പ്രഥമ ഖത്തര്‍ ടൂറിസം പുരസ്കാര പ്രഖ്യാപനം ഇക്കഴിഞ്ഞ മെയ് ആദ്യവാരമാണ് നടന്നത്. സേവന മികവ്, സാംസ്കാരിക പരിചയം, സ്മാര്‍ട് സൊലുഷന്‍സ് എന്നിങ്ങനെ 3 പ്രധാന വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളിലായി അന്പതില്പരം പുരസ്കാരങ്ങളാണ് നല്‍കുന്നത്. 312 അപേക്ഷകള്‍ ലഭിച്ചതില്‍ 147 എണ്ണമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയതെന്ന് ഖത്തര്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കി.