ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രദര്‍ശനം. കതാറ കള്‍ച്ചറല്‍ വില്ലേജിലാണ് പുത്തന്‍ കാറുകളുടെ പ്രദര്‍ശനം.
വൈദ്യുത കാർ സാങ്കേതിക വിദ്യയിൽ പ്രമുഖനായ ശൈഖ് ഖലീഫ ബിൻ അലി ആൽഥാനിയുടെ സഹകരണത്തോടെ മന്ത്രാലയത്തിന് കീഴിലെ ഹരിത വികസന, പരിസ്ഥിതി സുസ്ഥിരതാ വകുപ്പാണ് പ്രദർശനം സംഘടിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിലും കാർബൺ പുറന്തള്ളൽ കുറക്കുന്നതിലും പ്രധാന പങ്ക ്‌വഹിക്കുന്ന വൈദ്യുത, ഹൈബ്രിഡ് കാറുകളെ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പ്രദര്‍ശനം. ഇത്തരം വാഹനങ്ങളുടെ ഗുണങ്ങളും മേന്മകളും മനസിലാക്കുന്നതിനായി നിരവധിപേരാണ് പ്രദര്‍ശ വേദിയിലെത്തിയത്.
ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൊതുഗതാഗത മേഖലയില്‍ നിലവില്‍ തന്നെ നിരവധി ഇലക്ട്രിക് ബസുകള്‍ നിരത്തിലുണ്ട്. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി ബോധവത്കരണത്തിലൂടെ രാജ്യത്തെ കാറുകളില്‍ 25 ശതമാനം ഇലക്ട്രിക് കാറുകളായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.