Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഖത്തർ എയർവേയ്‌സിന് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

ഖത്തർ എയർവേയ്‌സിന് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

ദോഹ : ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ 6.1 ബില്യൻ ഖത്തർ റിയാൽ  (1.7 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 81 ബില്ല്യൻ ഖത്തർ റിയാലാണ് (22.2 ബില്യൻ യുഎസ് ഡോളർ). കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4.7 ബില്യൻ റിയാലിന്റെ വർധനവാണുള്ളത്. ആറ് ശതമാനം വർധന.

2023/24 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്തത്. മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനവ്.ഇതിന്റെ ഭാഗമായി യാത്രക്കാരുടെ വരുമാനം 19 ശതമാനം വർധിച്ചു. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170 വിമാനത്താവളങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments