ദോഹ :ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ.
അറബിയിൽ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്. അര്‍ധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്. തീരപ്രദേശങ്ങളില്‍ ഇതോടൊപ്പം ഹ്യുമിഡിറ്റിയും കൂടും. ചെറിയ രീതിയില്‍ ഫോഗ് രൂപപ്പെടാനും സാധ്യതയുണ്ട്.
ജൂലൈ 29 വരെ ചൂടു കാറ്റ് തുടരും. ഇക്കാലയളവില്‍ സൂര്യതാപത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആളുകൾ മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.