Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഖത്തർ സ്റ്റാർട്ടപ്പ് രംഗത്ത് വൻ പുരോഗതി

ഖത്തർ സ്റ്റാർട്ടപ്പ് രംഗത്ത് വൻ പുരോഗതി

ദോഹ: ഖത്തറിന്റെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തി. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇൻഡക്‌സിൽ 11 സ്ഥാനങ്ങൾ മുന്നേറി 79ാം സ്ഥാനത്തെത്തി. സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനമാണ് ഖത്തർ നൽകുന്നത്. ഈ വർഷത്തെ ഇൻഡെക്‌സിൽ മിഡിലീസ്റ്റിൽ ഏഴാം സ്ഥാനവും ഖത്തറിനുണ്ട്.

വെബ്സമ്മിറ്റ് പോലുള്ള പ്രധാന ആഗോള പരിപാടികളുടെ സംഘാടനം സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ലളിതമാക്കിയ രജിസ്ട്രേഷൻ നടപടികൾ, സർക്കാർ-പ്രൊഫഷണൽ ഫീസുകളിലെ ഇളവ്, നികുതി ഇളവുകൾ, പുതിയ സ്റ്റാർട്ടപ്പ് ഇനങ്ങളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയിലൂടെ ഖത്തറിലെ സ്റ്റാർട്ടപ്പുകളുടെ വിപണിയിലേക്കുള്ള പ്രവേശന തടസ്സങ്ങൾ കുറക്കാനായെന്ന് ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com