Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfറിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

റിയാദ്: ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കഴിഞ്ഞ ത്രൈമാസ കാലയളവിൽ റിയാദ് കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളം വഴി യാത്ര ചെയ്തത് 73 ലക്ഷം പേർ. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2019 ലെ ഇതേ കാലയളവിൽ ഇത് 71 ലക്ഷം യാത്രക്കാരായിരുന്നു. 2019 രണ്ടാം പാദത്തിൽ 78,000 യാത്രക്കാരിൽ നിന്ന് ഈ വർഷം രണ്ടാം പാദത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000-ലധികമായി വർദ്ധിച്ചു. റിയാദ് വിമാനത്താവള അതോറിറ്റിയുടെ 2023 രണ്ടാംപാദ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിപ്പോർട്ട് അനുസരിച്ച് വിമാനസർവിസുകളുടെ എണ്ണത്തിലും ആറ് ശതമാനം വർധന രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തിൽ 48,000 സർവിസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ ത്രൈമാസത്തിൽ ഇത് 51,000 ആയി ഉയർന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531 ൽനിന്ന് 562 ആയി. 2019 ലെ ഇതേ കാലയളവിലെ 86 യാത്രാ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തവണ 90 ആയി ഉയർന്നു. 24 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും 66 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമാണവ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments