Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulf110ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത

110ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത

റിയാദ്: വയസ് വെറുമൊരു നമ്പർ മാത്രമാണെന്നും അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്നും തീരുമാനിച്ചുറച്ച് ഊന്നുവടി നീട്ടിയൂന്നിയാണ് അവർ കടന്നുവരുന്നത്. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തി അവർ നടന്നടുക്കുന്നത് അക്ഷര ഖനിയുടെ പള്ളിക്കൂട മുറ്റത്തേക്കാണ്. സൗദി വനിത നൗദ അൽ ഖഹ്താനിയാണ് തെന്റ 110ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് അക്ഷരപഠനം ആരംഭിച്ചത്.
നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയിലൂടെയാണ് ഈ വയോധിക സ്‌കൂളിൽ എത്തിയത്. രാജ്യത്തിെന്റ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ് ഇവർ ഇപ്പോൾ പഠിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നതിനുശേഷം ഇവർ മറ്റ് അമ്പതിലധികം പേർക്കൊപ്പം എല്ലാ ദിവസവും സ്‌കൂളിൽ ഹാജരാകുന്നുണ്ട്.


നാല് കുട്ടികളുടെ അമ്മയാണ് ഇവർ. മൂത്ത ‘കുട്ടി’ക്ക് 80 വയസ്സും ഇളയ ‘കുട്ടി’ക്ക് 50 വയസ്സുമാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. താൻ പാഠങ്ങൾ ആസ്വദിച്ചുവെന്നും ഓരോ ദിവസത്തെയും ഗൃഹപാഠം പൂർത്തിയാക്കിയെന്നും അവർ പറയുന്നു. 100 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതാണെന്നും അവർ പറഞ്ഞു. നല്ല കാലം അക്ഷരം പഠിക്കാതെ കടന്നുപോയതിലുള്ള ദുഃഖം അവർ മറച്ചുവെയ്ക്കുന്നില്ല. തീർച്ചയായും അത് ഐന്റ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തുമായിരുന്നു കൂട്ടിച്ചേർക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com