Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfസൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് വർഷാവസാനം വരെ നീട്ടി

സൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് വർഷാവസാനം വരെ നീട്ടി

റിയാദ്: സൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി. സൗദി മന്ത്രിസഭയുടേതാണ് തീരുമാനം. വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വർഷത്തേക്കായിരുന്നു ആദ്യം ലെവിയിൽ ഇളവ് പ്രഖ്യാപിച്ചത്.

വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉൽപാദന ചിലവ് കുറക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്. ഇതുപ്രകാരം അഞ്ച് വർഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്നായിരുന്നു 2019ലെ പ്രഖ്യാപനം. സൗദി ഭരണാധികാരി പ്രഖ്യാപിച്ച ഈ തീരുമാനമാണ് വീണ്ടും നീട്ടിയത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലാഭിക്കാനാകുക.

വ്യവസായ മേഖലക്കും ഇതര മേഖലകൾക്കും ആശ്വാസമുണ്ടാക്കിയ പ്രഖ്യാപനം തൊഴിൽ വിപണിയിലും ഉണർവ് സൃഷ്ടിച്ചിരുന്നു. മാനവേശേഷി സാമൂഹിക വികസന മന്താലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആറരലക്ഷം വിദേശ തൊഴിലാളികൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുന്നത്. കഴിഞ്ഞ വർഷവും ഇളവ് നീട്ടിയതായിരുന്നു. 2025 ഡിസംബർ 12ന് ഇളവ് അവസാനിക്കുമെന്നാണ് നിലവിലുള്ള പ്രഖ്യാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments