റിയാദ് : സൗദി അറേബ്യയിൽ 10 സ്വകാര്യ കോളജുകൾ സ്ഥാപിക്കാൻ തീരുമാനം. സൽമാൻ രാജാവ് അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നതിന് സൽമാൻ രാജാവ് സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് നന്ദി പറഞ്ഞു.
കിങ് സൽമാൻ നോൺ പ്രോഫിറ്റ് ഫൗണ്ടേഷന്‍റെ ബൈലോകൾക്ക് അംഗീകാരം നൽകിയ രാജകീയ ഉത്തരവിന് മന്ത്രിസഭയിലെ അംഗങ്ങൾ രാജാവിനോട് നന്ദി രേഖപ്പെടുത്തി. ആഗോള സംഭവവികാസങ്ങൾ മന്ത്രിസഭ വിലയിരുത്തി. പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം തുടരുന്നതിനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതെന്ന് മാധ്യമകാര്യ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു.