Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅവസരങ്ങളൊരുക്കി സൗദി: വിദേശീയർക്ക് ഇനി  മക്കയിലും മദീനയിലും നിക്ഷേപം നടത്താം

അവസരങ്ങളൊരുക്കി സൗദി: വിദേശീയർക്ക് ഇനി  മക്കയിലും മദീനയിലും നിക്ഷേപം നടത്താം

റിയാദ് : വിദേശീയർക്ക് ഇനി  സൗദിയുടെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും നിക്ഷേപം നടത്താം. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടേതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. നടപടി ഇന്നലെ മുതൽ പ്രാബല്യത്തിലായി. 

മൂലധന വിപണിയുടെ മത്സരക്ഷമതയ്ക്ക് ആക്കം കൂട്ടാനും സൗദി വിഷൻ 2030ന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കുമനുസൃതമായാണ് പുതിയ പ്രഖ്യാപനം. മൂലധന വിപണിയിൽ നിക്ഷേപം ശക്തിപ്പെടുത്താനും മക്കയിലെയും മദീനയിലെയും നിലവിലെയും ഭാവിയിലേയും വൻകിട പദ്ധതികളിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണച്ചു കൊണ്ട് മേഖലാ, രാജ്യാന്തര മത്സരക്ഷമതയ്ക്ക് കരുത്ത് നൽകാനും പുതിയ പ്രഖ്യാപനം ലക്ഷ്യമിടുന്നു. 

നിയമലംഘനങ്ങൾ നടത്താതിരുന്നാൽ നിലവിലെയും ഭാവിയിലെയും പദ്ധതികളിലെ സാമ്പത്തിക നേട്ടങ്ങളിൽ നിന്നുള്ള ആനുകൂല്യം സ്വന്തമാക്കാൻ  വിദേശ നിക്ഷേപകർക്ക് കഴിയും. മേഖലയിലുടനീളം റിയൽ എസ്റ്റേറ്റ് രംഗത്ത് വൻകിട പരിഷ്കരണങ്ങൾ സജീവമായിരിക്കെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. മിഡിൽ ഈസ്റ്റിലെ  രാജ്യങ്ങളിൽ ഒട്ടുമിക്കവയും വിദേശീയർക്ക് വസ്തുക്കളിന്മേൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫ്രീസോണുകളിൽ അല്ലെങ്കിൽ നിശ്ചിത നിയന്ത്രണങ്ങളോടെ മറ്റ് അനുവദനീയ പ്രദേശങ്ങളിലാണ് പൂർണ ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. സൗദിയുടെ ഓഹരി വിപണിയുടെ കുതിപ്പിന് പുതിയ പ്രഖ്യാപനം വഴിയൊരുക്കും. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com